കെല്ലി പ്രെസ്റ്റണ്‍ അന്തരിച്ചു



ലൊസ് അഞ്ചലസ് പ്രമുഖ ഹോളിവുഡ് അഭിനേത്രിയും വിഖ്യാതതാരം ജോണ്‍ ട്രവോള്‍ട്ടയുടെ ഭാര്യയുമായ കെല്ലി പ്രെസ്റ്റണ്‍(57) അന്തരിച്ചു. രണ്ടുവര്‍ഷമായി സ്‌തനാര്‍ബുദ ചികിത്സയിലായിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വികാരനിര്‍ഭരമായ കുറിപ്പിലൂടെ ട്രവോള്‍ട്ടയാണ് 29 വര്‍ഷമായി ഒപ്പമുള്ള ജീവിതപങ്കാളിയുടെ വേര്‍പാട് ലോകത്തെ അറിയിച്ചത്.  മിസ്ചീഫ്, ട്വിന്‍സ് തുടങ്ങിയ ചിത്രങ്ങളിലുടെ എണ്‍പതുകളുടെ പകുതിയില്‍ ഹോളിവുഡില്‍ തിളങ്ങിയ താരം,അമേരിക്കന്‍ ടെലിവിഷന്‍ രംഗത്തും സജീവമായിരുന്നു. ജെറി മഗ്വയര്‍, വാട്ട് ഗേള്‍സ് വാണ്ട്, ബ്രോക്കണ്‍ ബ്രിഡ്ജസ് എന്നിവ ശ്രദ്ധേയം. ഭര്‍ത്താവിനൊപ്പം ബാറ്റില്‍ഫീല്‍ഡ് ഏര്‍ത്ത്, ഗോട്ടി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ഗോട്ടിയാണ്‌(2018) അവസാന ചിത്രം. 1987ല്‍ സിനിമാചിത്രീകരണത്തിനിടെ പരിചയപ്പെട്ട ട്രവോള്‍ട്ടയും കെല്ലിയും 1991ല്‍ വിവാഹിതരായി. താരദമ്പതികള്‍ക്ക് മൂന്ന് മക്കള്‍. മൂത്തമകന്‍ 2009ല്‍ പതിനാറാം വയസിൽ മരിച്ചു. Read on deshabhimani.com

Related News