മണ്ടേലയുടെ മകൾ അന്തരിച്ചു



ജൊഹനാസ്‌ബർഗ്‌ ദക്ഷിണാഫ്രിക്കയിൽ വർണവിവേചനത്തിനെതിരെ പോരാട്ടം നയിച്ച നെൽസൺ മണ്ടേലയുടെയും വിന്നി മണ്ടേലയുടെയും മകൾ സിൻഡ്‌സി മണ്ടേല (59)അന്തരിച്ചു. ജൊഹനാസ്‌ബർഗിലെ ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെയായിരുന്നു മരണം. 2015മുതൽ ഡെൻമാർക്കിൽ ദക്ഷിണാഫ്രിക്കയുടെ സ്ഥാനപതിയായിരുന്നു. നെൽസൺ മണ്ടേലയുടെ ആറുമക്കളിൽ ഏറ്റവും ഇളയവളാണ്‌. വർണവിവേചനത്തിനെതിരായുള്ള സായുധ സമരങ്ങളെ അപലപിച്ചാൽ മോചിപ്പിക്കാമെന്ന സർക്കാരിന്റെ വാഗ്‌ദാനം തള്ളിക്കൊണ്ട്‌ ജയിലിരുന്ന്‌  മണ്ടേല എഴുതിയ കത്ത് 1985ൽ‌ പൊതുവേദിയിൽ വായിച്ചതോടെയാണ്‌ സിൻഡ്‌സി അന്താരാഷ്‌ട്ര ശ്രദ്ധ നേടിയത്‌. ഈ ദൃശ്യം ലോകവ്യാപകമായി സംപ്രേഷണം ചെയ്യപ്പെട്ടു. ദക്ഷിണാഫ്രിക്കയിൽ വെള്ളക്കാർ കയ്യടക്കിവച്ചിരിക്കുന്ന ഭൂമി ഭൂരിപക്ഷംവരുന്ന ഭൂരഹിതരായ കറുത്തവംശക്കാർക്ക്‌ തിരികെ നൽകണമെന്ന്‌ കഴിഞ്ഞവർഷം സിൻഡ്‌സി ആവശ്യപ്പെട്ടത്‌ വിവാദമായിരുന്നു. ദക്ഷിണാഫ്രിക്കൻ വിദേശമന്ത്രിയടക്കം പ്രമുഖർ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഭർത്താവിനും മക്കൾക്കുമൊപ്പമായിരുന്നു താമസം. Read on deshabhimani.com

Related News