വിദേശഗൂഢാലോചന: സുപ്രീംകോടതി അന്വേഷിക്കണമെന്ന്‌ പിടിഐ ; ഇമ്രാന്‍ ഖാനെതിരെ കേസ്



ഇസ്ലാമാബാദ് പാകിസ്ഥാനിലെ സർക്കാരിനെ അട്ടിമറിക്കാൻ വിദേശഗൂഢാലോചന നടന്നെന്ന ആരോപണത്തിൽ പുതിയ സർക്കാർ പ്രഖ്യാപിച്ച അന്വേഷണം ബഹിഷ്‌ക്കരിക്കുമെന്ന്‌ മുൻ പ്രധാനമന്ത്രി തെഹിരികി ഇൻസാഫ്‌ പാർടി അറിയിച്ചു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട പാർലമെന്ററി സമിതിയുമായി സഹകരിക്കില്ല. സുപ്രീംകോടതി അന്വേഷണ കമീഷനെ പ്രഖ്യാപിക്കണമെന്നും പിടിഐ ആവശ്യപ്പെട്ടു. ഇമ്രാന്‍ ഖാനെതിരെ കേസ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് സമ്മാനമായി ലഭിച്ച 18 കോടി വിലമതിക്കുന്ന നെക്ലേസ് ജ്വല്ലറിക്ക്‌ മറിച്ചുവിറ്റെന്ന് ആരോപിച്ച് മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ കേസ്. ഭരണാധികാരികള്‍ക്ക് ലഭിക്കുന്ന ഉപ​ഹാരങ്ങള്‍ തോഷാഖാനയില്‍ നല്‍കണമെന്നാണ് നിയമം. ഇമ്രാന്‍ മുന്‍ സ്പെഷ്യല്‍ അസിസ്റ്റന്റ് സുള്‍ഫിക്കര്‍ ബുഖാരിക്ക്‌ കൈമാറുകയും അയാളത് ജ്വല്ലറിക്ക്‌ 18 കോടി രൂപയ്ക്ക് വില്‍ക്കുകയും ചെയ്തു എന്നാരോപിച്ചാണ്‌ കേസ്‌. പാക്‌ സൈനിക മേധാവി ജനറല്‍ ഖാമര്‍ ജാവേദ് ബജ്‌വയെ സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ എട്ട് പിടിടെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.     Read on deshabhimani.com

Related News