യുഎസ് യുദ്ധവിമാനം പറത്താന്‍ ആദ്യമായി കറുത്തവംശജ



വാഷിങ്ടണ്‍ അമേരിക്കന്‍ നാവികസേനയില്‍ ആദ്യമായി കറുത്തവംശജ യുദ്ധവിമാന പൈലറ്റായി നിയമിതയായി. അമേരിക്കന്‍ നാവിക അക്കാദമിയില്‍നിന്ന്‌ 2017ല്‍ പുറത്തിറങ്ങിയ ലെഫ്റ്റനന്റ് (ജൂനിയര്‍ ഗ്രേഡ്) മാഡെലിന്‍ സ്വീഗളാണ് ചരിത്രനേട്ടത്തിലെത്തിയത്‌. ഈമാസം അവസാനം “വിങ്‌സ് ഓഫ് ഗോള്‍ഡ്’ എന്ന ഫ്‌ളൈറ്റ് ഓഫീസര്‍ പദവി സമര്‍പ്പിക്കുമെന്ന് അമേരിക്കന്‍ നേവല്‍ എയര്‍ കമാന്‍ഡന്റ്‌ ട്വിറ്ററില്‍ അറിയിച്ചു. അതിസങ്കീര്‍ണ സാഹചര്യങ്ങളില്‍ യുദ്ധവിമാനം പറത്താന്‍ ഇവര്‍ പ്രത്യേക വൈദഗ്ധ്യം നേടി. വിര്‍ജീനിയയിലെ ബേർക്‌ സ്വദേശിയായ മാഡെലിന്‍ സ്വീഗള്‍, യുദ്ധവിമാന പറക്കല്‍ പരിശീലനവിഭാഗമായ റെഡ് ഹ്വാകില്‍ നിയമിതയാകും. ക്യാപ്റ്റന്‍ റോസ്‌മേരി ബ്രയാന്റ് മാരിനെറാണ് അമേരിക്കന്‍ സൈന്യത്തിലെ ആദ്യ വനിതാ പൈലറ്റ്. 45 വര്‍ഷം മുമ്പാണ് അവർ യുദ്ധവിമാനം പറത്തിയത്.  യുഎസ് സൈനിക പൈലറ്റുമാരില്‍ ഭൂരിപക്ഷവും വെള്ളക്കാരാണ്. 2018ലെ കണക്കുപ്രകാരം യുഎസ് സൈന്യത്തിലെ 1404 പൈലറ്റുമാരില്‍ കറുത്തവംശജര്‍ 26 പേര്‍ മാത്രം. Read on deshabhimani.com

Related News