യുഎഇ പ്രസിഡന്റ്‌ ഷെയ്‌ഖ്‌ ഖലീഫ ബിൻ സയിദ്‌ അൽ നഹ്യാൻ അന്തരിച്ചു



ദുബായ്‌> യുഎഇ പ്രസിഡന്റ്‌ ഷെയ്‌ഖ്‌ ഖലീഫ ബിൻ സയിദ്‌ അൽ നഹ്യാൻ (73)അന്തരിച്ചു. യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റും ആദ്യ ഭരണാധികാരിയായ ഷെയ്‌ഖ്‌ സയിദിന്റെ മകനുമാണ്‌. പ്രസിഡന്റിന്റെ നിര്യാണത്തിൽ അനുശോചിച്ച്‌ യുഎഇയിൽ നാൽപത്‌ ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. യുഎഇ പ്രസിഡന്റായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ യുഎഇയിലെയും അറബ്, ഇസ്ലാമിക രാഷ്ട്രത്രാഷ്ട്രത്തിലെയും ലോകത്തെയും ജനങ്ങളോട് പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തുന്നതായി ഔദ്യോഗിക വാർത്താ ഏജൻസിയായ വാം അറിയിച്ചു. പിതാവ്‌ ഷെയ്‌ഖ്‌ സായിദിന്റെ നിര്യാണത്തെ തുടർന്ന്‌ 2004 നവംബർ മൂന്നിനാണ്‌ ഷെയ്‌ഖ്‌ ഖലീഫ യുഎഇയുടെ പ്രസിഡന്റായത്‌യുഎഇയെ ഇന്നുകാണുന്ന വികസന കുതിപ്പിലേക്ക്‌ നയിച്ച ഭരണാധികാരിയാണ്‌ . എമിറൈറ്റ്‌സ്  ഓഫ്‌ അബുദാബിയുടെ 16-മത്തെ ഭരണാധികാരികൂടിയാണ്. 1971ൽ യുഎഇ രൂപീകരിക്കുമ്പോൾ ഉപപ്രധാനമന്ത്രിയായി. പ്രസിഡന്റ്‌ എന്ന നിലയിൽ സുപ്രീം പെട്രോളിയം കൗൺസിലിന്റെ തലവനുമായിരുന്നു. യുഎഇ ഫെഡറല്‍ ഭരണകൂടത്തിലും അബുദാബി എമിറേറ്റിലും ഒട്ടേറെ ഭരണപരമായ പുരോഗമന മാറ്റങ്ങൾ ഇദ്ദേഹം കൊണ്ടുവന്നിരുന്നു. രാജ്യത്തെ വലിയ കുതിപ്പിലേക്ക് കൊണ്ട് പോകാൻ വേണ്ടി വലിയ തീരുമാനങ്ങൾ അദ്ദേഹം എടുത്തിട്ടുണ്ട്.   Read on deshabhimani.com

Related News