അഫ്​ഗാനില്‍ വീണ്ടും വനിതാ പ്രതിഷേധം



കാബൂൾ സ്ത്രീകളെ രാഷ്ട്രീയ, സാമൂഹ്യ ജീവിതത്തിൽനിന്ന് വിലക്കുന്ന താലിബാന്‍ സർക്കാരിന്റെ നയങ്ങളെ എതിര്‍ത്ത് അഫ്​ഗാനിസ്ഥാനില്‍ വീണ്ടും വനിതാ പ്രതിഷേധം. കാബൂളില്‍ പ്രതിഷേധത്തില്‍ നൂറുകണക്കിനു സ്ത്രീകൾ പങ്കെടുത്തു. സര്‍ക്കാരില്‍ പ്രാതിനിധ്യം ലഭിക്കുംവരെ പ്രതിഷേധം തുടരുമെന്ന് പ്രകടനത്തിന്റെ ഭാ​ഗമായ വനിതാ അവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു. മുന്‍ നയങ്ങളില്‍നിന്ന് വ്യത്യസ്തമായി സ്ത്രീകളോടുള്‍പ്പെടെ കൂടുതല്‍ വിശാലമായ സമീപനമായിരിക്കും കൈക്കൊള്ളുക എന്ന താലിബാന്റെ വാ​ഗ്ദാനവും രാജ്യത്തെ സ്ത്രീകൾ അഭിമുഖീകരിക്കുന്ന യാഥാർഥ്യവും തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ടെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. Read on deshabhimani.com

Related News