അഫ്​ഗാനിസ്ഥാന് പണം നല്‍കാമെന്ന് യുഎസ്



ദോഹ അഫ്​ഗാനിസ്ഥാന് സാമ്പത്തികസഹായം നല്‍കുമെന്ന് അമേരിക്ക. ദോഹയിൽ താലിബാനും യുഎസ് പ്രതിനിധികളും തമ്മിൽ നടന്ന ചർച്ചയിലാണ് അമേരിക്ക ഇക്കാര്യം അറിയിച്ചത്.  താലിബാന്‍ സര്‍ക്കാരിനെ അം​ഗീകരിക്കുന്ന കാര്യത്തില്‍ കൂടുതല്‍ സമയം വേണ്ടിവന്നേക്കുമെന്നും യുഎസ് വ്യക്തമാക്കി.  അഫ്ഗാനിൽനിന്ന് പിന്മാറിയതിനുശേഷം ഇതാദ്യമായാണ് അമേരിക്ക താലിബാന്‍ കൂടിക്കാഴ്ച. അഫ്​ഗാനിസ്ഥാന്‍ മറ്റ് രാജ്യങ്ങളുമായി  സഹകരണം വര്‍ധിപ്പിക്കാന്‍ ആ​ഗ്രഹിക്കുന്നതായും അമേരിക്ക സഹായ വാഗ്ദാനം നടത്തിയിട്ടുണ്ടെന്നും താലിബാൻ സര്‍ക്കാരിലെ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി പറഞ്ഞു.  വിദേശ പൗരന്മാരുടെ ഒഴിപ്പിക്കലിന് സഹകരണം നൽകുമെന്നും താലിബാൻ അറിയിച്ചു. ചര്‍ച്ച ഫലപ്രദമായിരുന്നെന്ന് അമേരിക്ക അറിയിച്ചു. Read on deshabhimani.com

Related News