ചൈനയിൽ ക്യാനഡക്കാരന്‌ 
11 വർഷം തടവ്‌



ദാൻഡോങ്‌ കനേഡിയൻ സംരംഭകൻ മൈക്കിൾ സ്പാവറിന്‌ 11 വർഷം തടവ്‌ വിധിച്ച്‌ ചൈനീസ്‌ കോടതി. ചാരപ്രവൃത്തിയുമായി ബന്ധപ്പെട്ട കേസിലാണ്‌ ശിക്ഷ. ക്യാനഡയിൽ വീട്ടുതടങ്കലിലായ ചൈനയുടെ വാവേയ്‌ ടെക്നോളജീസ്‌ ചീഫ്‌ ഫിനാൻഷ്യൽ ഓഫീസർ മെങ്‌ വാൻഷോയുടെ കേസിൽ വാദം കേൾക്കാനിരിക്കെയാണ്‌ ശിക്ഷ. മയക്കുമരുന്ന്‌ കേസിൽ തടവിലാക്കപ്പെട്ട ക്യാനഡക്കാരൻ റോബർട്ട്‌ ഷെല്ലെൻബർഗിന്റെ ശിക്ഷ മെങ്ങിനെ തടങ്കലിലാക്കിയതിനെത്തുടർന്ന്‌ ചൈന വധശിക്ഷയായി ഉയർത്തിയിരുന്നു. ഇയാളുടെ അപ്പീൽ ചൊവ്വാഴ്ച കോടതി തള്ളി. നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്‌. ഇറാൻ ബന്ധമുണ്ടെന്ന അമേരിക്കൻ ആരോപണത്തിന്റെ പേരിലാണ്‌ ക്യാനഡ മെങ്ങിനെ വീട്ടുതടങ്കലിലാക്കിയത്‌. Read on deshabhimani.com

Related News