ഇന്ത്യൻ ഡോക്ടർമാരായ അച്ഛനും മകളും യുഎസിൽ മരിച്ചു



ന്യൂയോർക്ക്‌ അമേരിക്കയിൽ കോവിഡ്‌ ബാധിച്ച്‌ ഇന്ത്യൻ വംശജരും ഡോക്ടർമാരുമായ അച്‌ഛനും മകളും മരിച്ചു. ന്യൂജേഴ്‌സിയിലെ ഡോ. സത്യേന്ദർ ദേവ്‌ ഖന്ന(78)യും മകൾ പ്രിയ ഖന്ന(43)യുമാണ്‌ മരിച്ചത്‌‌. ന്യൂജേഴ്‌സിയിലെ വിവിധ ആശുപത്രികളിൽ ശസ്‌ത്രക്രിയാവിഭാഗം മേധാവിയായി പ്രവർത്തിച്ചയാളാണ്‌ ഡോ. സത്യേന്ദർ.  ന്യൂജേഴ്‌സിയിൽ‌ ആദ്യമായി ലാപറോസ്കോപിക്‌ സർജറി നടത്തിയ ഡോക്ടർമാരിൽ ഒരാളാണ്‌. യൂണിയൻ ആശുപത്രിയിൽ നെഫ്രോളജി വിഭാഗം ഡോക്ടറും ചീഫ്‌ റസിഡന്റുമായിരുന്നു  പ്രിയ. കോവിഡ്‌ ബാധിച്ച്‌ ക്ലാര മാസ്‌ മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു ഇരുവരും. നേരത്തേ ഇവർ ഈ ആശുപത്രിയിൽ ഡോക്ടർമാരായി പ്രവർത്തിച്ചിട്ടുണ്ട്‌. ഡോ. കോംലിഷ്‌ ഖന്നയാണ്‌ സത്യേന്ദറിന്റെ ഭാര്യ. മറ്റുമക്കൾ: സുഗന്ധ ഖന്ന, അനിഷ ഖന്ന. Read on deshabhimani.com

Related News