അറബ് ബന്ധങ്ങളില്‍ പുതുയുഗമെന്ന് ഷി ജിന്‍പിങ്



മനാമ അറബ്–-ചൈന ഉച്ചകോടി വെള്ളിയാഴ്ച സൗദി തലസ്ഥാനമായ റിയാദിൽ നടക്കും. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പങ്കെടുക്കും. ഗൾഫ്-–-ചൈന ഉച്ചകോടിയും സൗദി-–-ചൈന ഉച്ചകോടിയും നടക്കും. മൂന്ന് ഉച്ചകോടിയും വളർച്ചയ്ക്കും സമൃദ്ധിക്കും വേണ്ടി ചൈനയുമായുള്ള സഹകരണം ശക്തിപ്പെടുത്താനും തന്ത്രപരമായ ബന്ധം മെച്ചപ്പെടുത്താനുമുള്ള ഗൾഫ് –-അറബ് മേഖലയുടെ ദൃഢനിശ്ചയത്തെ പ്രതിഫലിപ്പിക്കുന്നതായി സൗദി വിദേശമന്ത്രി ഫൈസൽ ബിൻ ഫർഹാൻ അറിയിച്ചു. വ്യാഴാഴ്ച റിയാദിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ സൽമാൻ രാജാവും ഷിയും സമഗ്രമായ തന്ത്രപരമായ പങ്കാളിത്ത കരാറിൽ ഒപ്പുവച്ചതായി സൗദി പ്രസ് ഏജൻസി അറിയിച്ചു. അറബ് ലോകവുമായി ചൈനയുടെ ബന്ധത്തിന്റെ പുതുയുഗത്തിന് വഴിതുറക്കുന്ന യാത്രയിലാണ് താനെന്ന് സൗദിയിലെ അൽ റിയാദ് പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഷി പറഞ്ഞു. Read on deshabhimani.com

Related News