വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കി ഇന്തോനേഷ്യ ; വിനോദസഞ്ചാരികൾക്കും നിയമം ബാധകം



ജക്കാർത്ത വിവാഹേതര ലൈം​ഗികബന്ധം നിരോധിച്ച് നിയമം പാസാക്കി ഇന്തോനേഷ്യൻ പാർലമെന്റ്‌. വിവാഹിതരാകാതെ സ്ത്രീയും പുരുഷനും ഒരുമിച്ച് താമസിക്കുന്നത്‌ നിരോധിച്ചു. നിയമം ലംഘിച്ചാൽ വ്യഭിചാരക്കുറ്റത്തിന് ഒരുവർഷംവരെ തടവ്‌ ശിക്ഷ ലഭിക്കും. ഇന്തോനേഷ്യയിൽ താമസിക്കുന്ന വിദേശികൾക്കും ബാലി അടക്കമുള്ള വിനോദ സഞ്ചാരമേഖലകൾ സന്ദർശിക്കുന്നവർക്കും നിയമം ബാധകമാണ്. പുതിയ നിയമം വിനോദസഞ്ചാരകേന്ദ്രമെന്ന നിലയിലുള്ള ഇന്തോനേഷ്യയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്‌. പ്രസിഡന്റിനെയോ സർക്കാർ സ്ഥാപനങ്ങളെയോ വിമർശിക്കുന്നതും ഇന്തോനേഷ്യൻ മൂല്യത്തിന് വിരുദ്ധമായ അഭിപ്രായം പ്രകടിപ്പിക്കുന്നതും കുറ്റകരമാക്കി. Read on deshabhimani.com

Related News