ആവശ്യക്കാരില്ല; 1.36 കോടി ഡോസ്‌ 
വാക്‌സിൻ നശിപ്പിക്കാൻ ക്യാനഡ



ഒട്ടാവ കോവിഡ്‌ വാക്‌സിന്‌ ആവശ്യക്കാരില്ലാത്തതിനാൽ 1.36 കോടി ഡോസ്‌ നശിപ്പിക്കാൻ തീരുമാനിച്ച്‌ ക്യാനഡ. ആസ്‌ട്രാസെനക നിർമിച്ച വാക്‌സിനാണ്‌ ഉപേക്ഷിക്കുന്നത്‌. 2020ൽ സർക്കാൻ ആസ്‌ട്രാസെനകയിൽനിന്ന്‌ രണ്ടു കോടി ഡോസ്‌ വാക്‌സിൻ വാങ്ങി. 23 ലക്ഷം പൗരർക്ക്‌ ആദ്യഡോസ്‌ നൽകി. എന്നാൽ, ഈ വാക്‌സിൻ രക്തം കട്ടപിടിക്കാൻ കാരണമാകുന്ന റിപ്പോർട്ട്‌ വന്നതോടുകൂടി സർക്കാരും ജനങ്ങളും ഫൈസർ വാക്‌സിനിലേക്ക്‌ മാറി. ബാക്കിവന്ന 1.77 കോടി ഡോസ്‌ വിദേശരാജ്യങ്ങൾക്ക്‌ ദാനംചെയ്യുമെന്ന്‌ പ്രഖ്യാപിച്ചെങ്കിലും മുഴുവനും നൽകാനായില്ല. ഇതിനകം 13.6 കോടി ഡോസിന്റെ കാലാവധി കഴിഞ്ഞു. Read on deshabhimani.com

Related News