റഷ്യയുടെ വെടിനിർത്തൽ പ്രഖ്യാപനം തള്ളി ഉക്രയ്‌ൻ



കീവ്‌ ഉക്രയ്‌ൻ യുദ്ധത്തിന്‌ 36 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ച റഷ്യയുടെ നടപടി കാപട്യമാണെന്ന്‌ ഉക്രയ്‌ൻ പ്രസിഡന്റ്‌ വ്‌ലോദിമിർ സെലൻസ്‌കി. ക്രിസ്‌ത്യൻ ഓർത്തഡോക്‌സ്‌ വിഭാഗത്തിന്റെ ക്രിസ്‌മസ്‌ ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസമാണ്‌ റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചത്‌. എന്നാൽ, ഉക്രയ്‌ൻ റഷ്യയുടെ പ്രഖ്യാപനം തള്ളി. റഷ്യയുടെ വെടിനിർത്തൽ പ്രഖ്യാപനം മുഖവിലയ്‌ക്ക്‌ എടുക്കുന്നില്ലെന്നും ശക്തമായ ചെറുത്തുനിൽപ്പിനുള്ള ശ്രമങ്ങൾ ഉക്രയ്‌ൻ തുടരുമെന്നും സെലൻസ്‌കി വ്യക്തമാക്കി. ഇതേസമയം വെടിനിർത്തൽ പ്രഖ്യാപനം ലംഘിച്ച്‌ ഉക്രയ്‌ൻ ആക്രമണം തുടരുന്നതായി റഷ്യൻ പ്രതിരോധ മന്ത്രാലയം ആരോപിച്ചു. ഖെർസണിലും ക്രമറ്റോർസ്‌കിലും റഷ്യ ഷെൽ ആക്രമണം നടത്തിയതായി ഉക്രയ്‌നും ആരോപിച്ചു. ഉക്രയ്‌ന്‌ 40 സായുധ ടാങ്കർ നൽകുമെന്ന്‌ ജർമനി അറിയിച്ചിട്ടുണ്ട്‌. Read on deshabhimani.com

Related News