പ്രതിമാസം 30,000 കുടിയേറ്റക്കാരെ 
പ്രവേശിപ്പിക്കുമെന്ന്‌ ബൈഡൻ



വാഷിങ്ടണ്‍ നാലു രാജ്യങ്ങളില്‍നിന്നായി പ്രതിമാസം 30,000 കുടിയേറ്റക്കാരെ രാജ്യത്ത് പ്രവേശിപ്പിക്കുമെന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ.  ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനസ്വേല എന്നിവിടങ്ങളിലെ കുടിയേറ്റക്കാര്‍ക്കാണ് അവസരം.അനധികൃത കുടിയേറ്റം തടയുമെന്നും ബൈഡൻ പ്രഖ്യാപിച്ചു. കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യുഎസ് സ്‍പോൺസര്‍ വേണം. നിയമാനുസരണം അപേക്ഷിക്കുന്നവർക്ക്‌ പരിശോധന നടത്തി അനുമതി നൽകും. മെക്‌സിക്കോ വഴി അനധികൃത കുടിയേറ്റത്തിനു  ശ്രമിക്കുന്നവർക്ക്‌ ഈ സൗകര്യം നൽകില്ല.  ദിവസവും ഒമ്പതിനായിരം പേരിലധികമാണ്‌  കിഴക്കൻ അതിർത്തി വഴി അമേരിക്കയിലേക്ക്‌ കടക്കാനായി കാത്തുനിൽക്കുന്നത്‌. Read on deshabhimani.com

Related News