ബിരുദക്കാരെ കൊള്ളില്ലെന്ന് താലിബാന്‍



കാബൂള്‍ കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെ അഫ്ഗാനിസ്ഥാനിലെ ഹൈസ്‌കൂളുകളില്‍നിന്ന് പഠിച്ചിറങ്ങിയവരെക്കൊണ്ട് രാജ്യത്തിന് പ്രയോജനമൊന്നുമില്ലെന്ന് താലിബാന്‍. കാബൂളില്‍ ചേര്‍ന്ന സര്‍വകലാശാല അധ്യാപകരുടെ യോഗത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ താൽക്കാലിക ചുമതലയുള്ള മന്ത്രി അബ്ദുല്‍ ബാഖി ഹഖാനിയാണ് ഇക്കാര്യം പറഞ്ഞത്. മുന്‍ താലിബാന്‍ സര്‍ക്കാരിനെ പുറത്താക്കി അമേരിക്കന്‍ സൈന്യം അഫ്​ഗാനിസ്ഥാന്റെ അധികാരമേറ്റെടുത്ത ഇരുപത് വര്‍ഷത്തെ വിദ്യാഭ്യാസം പ്രയോജനമില്ലാത്തതാണെന്നും മതപഠനം പൂര്‍ത്തിയാക്കിയവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആധുനിക വിദ്യാഭ്യാസ രീതിയില്‍ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടിയവര്‍ക്ക് പ്രാധാന്യം കുറവാണെന്നും ഹഖാനി പറഞ്ഞു. ഭാവിക്ക് പ്രയോജനപ്പെടുന്ന മൂല്യങ്ങള്‍ പകര്‍ന്നുനല്‍കാന്‍ കഴിവുള്ള അധ്യാപകരെയാണ് തങ്ങള്‍ സര്‍വകലാശാലകളില്‍ നിയമിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ഹഖാനി പറഞ്ഞു. Read on deshabhimani.com

Related News