ചൈനയിൽ പുതിയ 
വകഭേദം ഇല്ല



ജനീവ ചൈനയിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയിട്ടില്ലെന്ന്‌ ലോകാരോഗ്യ സംഘടന. പുതിയ വകഭേദമാണ്‌ രാജ്യത്ത്‌ നിലവിൽ കോവിഡ്‌ വ്യാപനം കുതിച്ചുയരാൻ കാരണമെന്ന അഭ്യൂഹത്തിന്റെ പശ്ചാത്തലത്തിലാണ്‌ വിശദീകരണം. ചൊവ്വാഴ്ച ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശക സമിതി ചൈനീസ്‌ ആരോഗ്യ വിദഗ്‌ധരുമായി ചർച്ച നടത്തി. ഡിസംബർ ഒന്നുമുതൽ ശേഖരിച്ച 2000 സാമ്പിളിൽ  ജനിതക ശ്രേണീകരണം നടത്തിയതിൽ ബിഎ 5.2, ബിഎ 7 വകഭേദങ്ങളാണ്‌ 97.5 ശതമാനം രോഗവ്യാപനത്തിനും ഇടയാക്കുന്നതെന്ന്‌ തെളിഞ്ഞു.അതേസമയം, ചൈനയിൽ കോവിഡ്‌ വ്യാപനം കുതിച്ചുയരുകയാണ്‌. വിവിധ  നഗരങ്ങളിൽ ആശുപത്രികൾ നിറഞ്ഞതായാണ്‌ റിപ്പോർട്ട്‌. Read on deshabhimani.com

Related News