സിപിപിസിസി വാർഷിക 
സമ്മേളനത്തിന്‌ തുടക്കം



ബീജിങ്‌ ചൈനയിലെ ഉയർന്ന രാഷ്‌ട്രീയ നയരൂപീകരണ ഉപദേശക സമിതിയായ ചൈനീസ്‌ പീപ്പിൾസ്‌ പൊളിറ്റിക്കൽ കൺസൾട്ടേറ്റീവ്‌ കോൺഫറൻസിന്റെ (സിപിപിസിസി) വാർഷിക സമ്മേളനത്തിന്‌ ബീജിങ്ങിൽ തുടക്കമായി. ബീജിങ്ങിലെ ഗ്രേറ്റ്‌ ഹാൾ ഓഫ്‌ ദ പീപ്പിളിൽ ആരംഭിച്ച പതിനാലാമത്‌ സിപിസിസി ദേശീയ സമിതി യോഗത്തിൽ ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടി ജനറൽ സെക്രട്ടറി ഷി ജിൻപിങ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്നുണ്ട്‌. ദേശീയ സമിതി ചെയർമാൻ വാങ് യാങ്‌ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. ചൈനയുടെ ആഭ്യന്തര സുരക്ഷയ്‌ക്കും വികസനത്തിനും ഭീഷണിയായ കടന്നുകയറ്റങ്ങളെയും ചൈനയ്‌ക്കെതിരായ പാശ്ചാത്യ രാജ്യങ്ങളുടെ നീക്കങ്ങളെയും ശക്തമായി പ്രതിരോധിക്കാനായതായി വാങ് യാങ്‌ പറഞ്ഞു. യുഎസ്‌ ഹൗസ്‌ സ്‌പീക്കർ നാൻസി പെലോസിയുടെ തയ്‌വാൻ സന്ദർശനത്തെ റിപ്പോർട്ടിൽ അപലപിച്ചു. Read on deshabhimani.com

Related News