ഇത്യോപ്യയില്‍ സ്ഥിതി ദാരുണം ; ആയിരങ്ങള്‍ കൊല്ലപ്പെട്ടു, ആയിരത്തിമുന്നൂറിലധികം ബലാത്സംഗം : യുഎന്‍



ജനീവ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഇത്യോപ്യയിലെ ടിഗ്രേ മേഖലയിൽ ഫെഡറല്‍ സര്‍ക്കാരും നോര്‍ത്തേണ്‍ ടിഗ്രേയ്‌സ് എന്നറിയപ്പെടുന്ന വിമത സൈന്യവും തമ്മില്‍ ഒരു വർഷമായി തുടരുന്ന ആഭ്യന്തരയുദ്ധത്തിൽ നിഷ്ഠൂരമായ കുറ്റകൃത്യങ്ങളാണ് സംഭവിക്കുന്നതെന്ന് യുഎന്‍.  കൂട്ടബലാത്സംഗങ്ങളും ക്രൂരമായ അതിക്രമങ്ങളും വ്യാപം. പട്ടിണിയും ദാരിദ്യവും തീവ്രമായി. ആയിരത്തിമുന്നൂറി-ലധികം ബലാത്സംഗം മേഖലയിൽ റിപ്പോർട്ട് ചെയ്തു.യഥാര്‍ഥ കണക്കിന്റെ ചെറിയ ശതമാനം മാത്രമാണെന്ന് മനുഷ്യാവകാശ ഹൈക്കമീഷണര്‍ മിഷേൽ ബാച്ചലെറ്റ് പറഞ്ഞു. ആയിരങ്ങള്‍ കൊല്ലപ്പെട്ടു. 20 ലക്ഷത്തിലധികംപേര്‍ പലായനം ചെയ്തു.സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന യുഎന്‍ റിപ്പോര്‍ട്ട് ഇത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് തള്ളി. അടിയന്തരാവസ്ഥ ഇത്യോപ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വിമതസൈന്യം ഇത്യോപ്യയിലെ അംഹാര പ്രവിശ്യയിലെ സുപ്രധാന ​നഗരങ്ങളായ ഡെസിയും കൊംബോള്‍ചയും മേഖലകള്‍ പിടിച്ചെടുത്തതിനെത്തുടര്‍ന്നാണ് നീക്കം. Read on deshabhimani.com

Related News