നിയാസി പാക് അധീന കശ്മീർ പ്രധാനമന്ത്രി



ഇസ്ലാമാബാദ് പാക് അധീന കശ്മീരിന്റെ പുതിയ പ്രധാനമന്ത്രിയായി പാകിസ്ഥാന്‍ തെഹ്‌രീകി ഇന്‍സാഫ് പാര്‍ടിയുടെ അബ്ദുല്‍ ഖയ്യും നിയാസിയെ തെരഞ്ഞെടുത്തു. സഭയില്‍ 53ല്‍ 33 വോട്ട്‌ നേടി. പ്രതിപക്ഷ പാര്‍ടികളുടെ പൊതു സ്ഥാനാര്‍ഥി ചൗധരി ലത്തീഫ് അക്ബറിന് 15 വോട്ടാണ് ലഭിച്ചത്. ജൂലൈ 25നായിരുന്നു പാക് അധീന കശ്മീരില്‍ തെരഞ്ഞെടുപ്പ്. ഇത്‌ ഇന്ത്യ അംഗീകരിച്ചിട്ടില്ല. അതിനിടെ, വ്യാഴാഴ്ച പാക് അധീന കശ്മീരില്‍ നടക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അ‍ഞ്ച് വിദേശ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇന്ത്യ അനുമതി നിഷേധിച്ചതിനെ പാകിസ്ഥാന്‍ വിമര്‍ശിച്ചു. ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിന്റെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ടാണ് സമ്മേളനം. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും ഇന്ത്യയില്‍ ഇടമില്ലെന്ന് പാകിസ്ഥാന്‍ അഭിപ്രായപ്പെട്ടു. Read on deshabhimani.com

Related News