ഒമിക്രോൺ വ്യാപനം : ബീജിങ്ങിൽ പൊതുഗതാഗതം നിരോധിച്ചു



ബീജിങ്‌ ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിൽ കർശന നിയന്ത്രണം. പൊതുഗതാഗതം നിർത്തി. ഭക്ഷണശാലകൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവയിൽ പ്രതിദിന കോവിഡ്‌ പരിശോധന നിർബന്ധമാക്കി. 24 മണിക്കൂറിൽ 53 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. ഷാങ്‌ഹായിലുണ്ടായതുപോലുള്ള തീവ്രവ്യാപനം ഒഴിവാക്കാനാണ്‌ നടപടി.നാൽപ്പതിലധികം സബ്‌വേ സ്‌റ്റേഷനുകള്‍ അടച്ചു. തലസ്ഥാന നഗരിയിലെ ആകെ സ്‌റ്റേഷനുകളിൽ പത്തുശതമാനത്തിലധികമാണിത്‌. 158 റൂട്ടുകളിൽ ബസുകൾ പ്രവർത്തനം നിർത്തി. നയതന്ത്ര ഓഫീസുകളടക്കം സ്ഥിതിചെയ്യുന്ന ചവോയാങ്‌ ജില്ലയിലും പരിസരത്തുമാണ്‌ പ്രധാനമായും നിയന്ത്രണങ്ങൾ. നഴ്‌സറികളിലും സ്കൂളുകളിലും 11വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്‌. വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കും. അതേസമയം, ഒരുമാസത്തിലേറെയായി അടച്ചിട്ടിരിക്കുന്ന ഷാങ്‌ഹായിൽ ബുധനാഴ്ച 4928 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു.13 ദിവസമായി പ്രതിദിന കേസുകൾ കുറയുന്നു. Read on deshabhimani.com

Related News