വെള്ളപ്പൊക്കം: ചൈനയിൽ മരണസംഖ്യ 300 കടന്നു



ബീജിങ് ചൈനയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം മുന്നൂറ്റി രണ്ടായി. അമ്പതോളംപേരെ കാണാതായിട്ടുണ്ടെന്നും ഹെനാന്‍ പ്രവിശ്യാ സര്‍ക്കാര്‍  പുറത്തുവിട്ട കണക്കില്‍ വ്യക്തമാക്കുന്നു. പ്രവിശ്യയുടെ തലസ്ഥാനമായ ഷെങ്ഷോയിലാണ് ഏറ്റവുമധികം മരണം.  ഇവിടെ 292 പേര്‍ മരിച്ചു. 47 പേരെ കാണാതായി. ഹെബി, അന്‍യാങ്, ഷിന്‍ഷിയാങ് പ്രദേശങ്ങളില്‍ 10 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  189 പേര്‍ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 54 പേര്‍ വീട് തകര്‍ന്നും 45 പേര്‍ ഭൂഗർഭനിലകളിലും മറ്റും അകപ്പെട്ടും 14 പേര്‍ തുരങ്കത്തില്‍ കുടുങ്ങിയുമാണ് മരിച്ചത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന  ഇരുനൂറിലധികം വാഹനം ഒഴികിപ്പോയിട്ടുണ്ട്. Read on deshabhimani.com

Related News