ഡൽറ്റാ വ്യാപനം : ഫ്ലോറിഡയിൽ 
റെക്കോഡ്‌ രോഗികൾ



ഒർലാൻഡോ ഡൽറ്റാ വ്യാപനം രൂക്ഷമായതോടെ ഫ്ലോറിഡ ആശുപത്രികളിൽ റെക്കോഡ്‌ കോവിഡ്‌ രോഗികൾ. 10,207 പേരാണ്‌ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്‌. കോവിഡ്‌ അതിതീവ്രമായിരുന്ന കഴിഞ്ഞ വർഷത്തെ (ജൂലൈ 23) 10,170 എന്ന റെക്കോഡാണ്‌ മറികടന്നത്‌. ഒരാഴ്ചയായി ശരാശരി 1525 മുതിർന്നവരെയും 35 കുട്ടികളെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന ഫ്ലോറിഡയാണ്‌ അമേരിക്കയിൽ ഏറ്റവും കൂടുതൽ കോവിഡ്‌ രോഗികൾ ചികിത്സയിലുള്ള സംസ്ഥാനം. ശനിയാഴ്ച സംസ്ഥാനത്ത്‌ 21,683 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. മഹാമാരിയിൽ ഇതുവരെയുള്ള ഏറ്റവും കൂടുതൽ പ്രതിദിന രോഗികൾ. ആശുപത്രികൾ നിറഞ്ഞു. അമേരിക്കയിലാകെ ഡെൽറ്റാ വ്യാപനം രൂക്ഷമായിട്ടുണ്ട്‌. കൂടുതൽ നിയന്ത്രണങ്ങളും നിലവിൽ വന്നു. ഇറാനിലും തിങ്കളാഴ്ച റെക്കോഡ്‌ കോവിഡ്‌ രോഗികൾ. 37,189. പുതുതായി 411 മരണം കൂടി സ്ഥിരീകരിച്ചു. ആകെ മരിച്ചവർ 91,407. പാകിസ്ഥാൻ പ്രധാന നഗരങ്ങളിൽ വീണ്ടും കോവിഡ്‌ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇസ്ലമാബാദ്‌, റാവൽപിണ്ഡി, ലാഹോർ ഉൾപ്പെടെ 13 പ്രധാന നഗരങ്ങളിൽ 31 വരെയാണ്‌ നിയന്ത്രണങ്ങൾ. Read on deshabhimani.com

Related News