മെക്‌സികോയിൽ 
മനുഷ്യശരീരമടങ്ങിയ 45 ബാഗ്‌ കണ്ടെടുത്തു



മെക്‌സികോ സിറ്റി മെക്‌സികോയിലെ റാവൈനിൽനിന്ന്‌ മനുഷ്യശരീരഭാഗങ്ങൾ അടങ്ങിയ 45 ബാഗ്‌ കണ്ടെടുത്തു. ജാലിസ്കോ സംസ്ഥാനത്തെ റാവൈനിൽ കഴിഞ്ഞ ആഴ്‌ച കാണാതായ ഏഴുപേർക്കു വേണ്ടിയുള്ള പരിശോധനയിലാണ്‌ ബാഗുകൾ കണ്ടെത്തിയത്‌. സ്‌ത്രീകളുടെയും പുരുഷന്മാരുടെയും ശരീരഭാഗങ്ങളുണ്ടെന്ന്‌ പ്രോസിക്യൂട്ടറുടെ ഓഫീസ്‌ പറഞ്ഞു. ഒരേസ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന രണ്ട് യുവതികളെയും അഞ്ച് പുരുഷന്മാരെയും മെയ് 20മുതലാണ്‌ കാണാതായത്‌. ശരീരഭാഗങ്ങൾ കണ്ടെത്തിയ പ്രദേശത്താണ്‌ സ്ഥാപനം പ്രവർത്തിച്ചിരുന്നത്‌. Read on deshabhimani.com

Related News