വിതരണശൃംഖല ശക്തമാക്കാന്‍ യോ​ഗംവിളിച്ച് അമേരിക്ക



റോം ജി20 ഉച്ചകോടിയുടെ ഭാ​ഗമായി ആ​ഗോളവിതരണശൃംഖല ശക്തമാക്കാനെന്നപേരില്‍ രാഷ്ട്രനേതാക്കളുടെ യോ​ഗം വിളിച്ച് അമേരിക്ക. ആ​ഗോളവ്യാപാര രം​ഗത്ത് ചൈനയുമായി കടുത്തമത്സരം നിലനില്‍ക്കെയാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ യോ​ഗംവിളിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ ബ്രിട്ടൻ, യൂറോപ്യന്‍ യൂണിയന്‍, ഓസ്ട്രേലിയ, ക്യാനഡ, ജര്‍മനി, ഇറ്റലി, ജപ്പാന്‍, ദക്ഷിണ കൊറിയ,  മെക്സികോ, സ്പെയിന്‍, സിം​ഗപ്പുര്‍, ഡിആര്‍ കോം​ഗോ തുടങ്ങിയവയുടെ നേതാക്കളും പങ്കെടുത്തു. ആ​ഗോളവിതരണശൃംഖല ശക്തമാക്കാന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ നേതാക്കള്‍ താൽപ്പര്യമറിയിച്ചതായി വൈറ്റ്ഹൗസ് പ്രസ്താവനയിറക്കി. Read on deshabhimani.com

Related News