പാകിസ്ഥാന്‌ 800 കോടി ഡോളർ സൗദി സഹായം



ഇസ്ലാമാബാദ്‌ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന്റെ വിദേശനാണ്യ നിക്ഷേപത്തിലെ ഇടിവ്‌ പരിഹരിക്കാൻ 8-00 കോടി ഡോളറിന്റെ (ഏകദേശം 61,218.64 കോടി രൂപ) സഹായം പ്രഖ്യാപിച്ച്‌ സൗദി അറേബ്യ. രാജ്യത്ത്‌ ത്രിദിന സന്ദർശനം നടത്തിയ പാക്‌ പ്രധാനമന്ത്രി ഷെഹബാസ്‌ ഷെറീഫുമായി സൗദി അധികൃതർ നടത്തിയ ചർച്ചയിലാണ്‌ ധാരണയായത്‌. എണ്ണയ്ക്കുള്ള ധനസഹായം ഇരട്ടിയാക്കുക, നിക്ഷേപമായും ക്യാഷ്‌ സർട്ടിഫിക്കറ്റുകളായും നൽകുക, നിലവിലുള്ള 420 കോടി ഡോളറിന്റെ നിക്ഷേപം പുതുക്കുക എന്നിങ്ങനെ വിവിധ രീതിയിലാകും സഹായം. സഹായവുമായി ബന്ധപ്പെട്ട തുടർ ചർച്ചകൾ പൂർത്തീകരിക്കാൻ ധനമന്ത്രി മിഫ്‌താ ഇസ്മായിൽ സൗദിയിൽ തുടരുന്നുണ്ട്‌. Read on deshabhimani.com

Related News