സിറിയയിൽ 70 ശതമാനം പേര്‍ക്ക് അടിയന്തര 
സഹായം വേണം : ഐക്യരാഷ്ട്ര സംഘടന



ഐക്യരാഷ്ട്രകേന്ദ്രം സിറിയൻ ജനതയുടെ 70 ശതമാനത്തിനും അടിയന്തര സഹായം ആവശ്യമെന്ന്‌ ഐക്യരാഷ്ട്ര സംഘടന. രാജ്യത്തെ 1.53 കോടി പേർക്ക്‌ ഭക്ഷണവും മറ്റ്‌ അവശ്യവസ്‌തുക്കളും എത്തിക്കണമെന്നാണ്‌ കണക്കാക്കുന്നത്‌. 12 വർഷത്തെ ആഭ്യന്തരയുദ്ധം എല്ലാ ജില്ലയിലും അതിദരിദ്രരെ സൃഷ്ടിച്ചതായും യുഎൻ അറിയിച്ചു. സിറിയയിലേക്ക്‌ ഭക്ഷ്യവസ്തുക്കൾ എത്തിക്കാൻ 540 കോടി സഹായം വേണമെന്ന്‌ യുഎൻ ഭക്ഷ്യപരിപാടി പറഞ്ഞിരുന്നു. എന്നാൽ, ഇതിന്റെ പത്ത്‌ ശതമാനം മാത്രമാണ്‌ സമാഹരിക്കാനായത്‌.   Read on deshabhimani.com

Related News