വിദേശ മാധ്യമപ്രവർത്തകർക്ക്‌ 
വിലക്കില്ല: റഷ്യ



മോസ്‌കോ വിദേശ മാധ്യമപ്രവർത്തകർക്ക്‌ സ്വതന്ത്രമായി മാധ്യമപ്രവർത്തനം നടത്തുന്നതിനും റഷ്യയിൽ തുടരുന്നതിനും തടസ്സമില്ലെന്ന്‌ ക്രെംലിൻ വക്താവ്‌ ദിമിത്രി പെസ്‌കോവ്‌ പറഞ്ഞു. നിയമാനസൃതമായ അക്രഡിറ്റേഷനുള്ള എല്ലാ വിദേശ മാധ്യമപ്രവർത്തകർക്കും റഷ്യയിൽ തുടരാനും അവരുടെ ജോലി തടസ്സമില്ലാതെ നിർവഹിക്കാനും അവസരമുണ്ട്‌. രഹസ്യരേഖകൾ ചോർത്തിയെന്ന കേസിൽ വാൾസ്‌ട്രീറ്റ്‌ ജേർണൽ റിപ്പോർട്ടർ ഇവാൻ ഗെർഷ്‌കോവിച്ച്‌ കഴിഞ്ഞദിവസം റഷ്യയിൽ അറസ്റ്റിലായിരുന്നു. ഇതിനെതിരെ അമേരിക്ക വിമർശമുന്നയിച്ചതിനു പിന്നാലെയാണ്‌ റഷ്യയുടെ പ്രതികരണം. അമേരിക്കൻ പൗരന്മാർ റഷ്യ വിടുന്നതാണ്‌ നല്ലതെന്ന്‌ യുഎസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി ആന്റണി ബ്ലിങ്കൻ  പ്രതികരിച്ചു. Read on deshabhimani.com

Related News