കോവിഡ്‌ ലാബ്‌ നിർമിതമെന്ന്‌ 
പറയാനാകില്ല: അമേരിക്ക



വാഷിങ്‌ടൺ ചൈനയിലെ ലാബിൽനിന്നാണ്‌ കോവിഡിന്‌ കാരണമായ വൈറസ്‌ ഉത്ഭവിച്ചതെന്ന്‌ ഉറപ്പിച്ച്‌ പറയാനാകില്ലെന്ന്‌ അമേരിക്ക. മഹാമാരിയുടെ ഉത്ഭവത്തെപ്പറ്റിയുള്ള പഠനം തുടരുകയാണെന്നും അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേശക കൗൺസിൽ കോ–- ഓർഡിനേറ്റർ ജോൺ കിർബി പറഞ്ഞു. വൈറസ്‌ വുഹാനിലെ ലാബിൽനിന്ന്‌ ലീക്കായതാണെന്ന അമേരിക്കൻ ഊർജവകുപ്പിന്റെ റിപ്പോർട്ട്‌ സംബന്ധിച്ച ചോദ്യങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു കിർബി. Read on deshabhimani.com

Related News