അമേരിക്കയുടെ ഇറാഖ്‌ 
അധിനിവേശത്തിന് 20 വര്‍ഷം



ബാഗ്‌ദാദ്‌ ഇറാഖിൽ  അമേരിക്കൻ സൈന്യം നടത്തിയ അധിനിവേശത്തിന് രണ്ടു പതിറ്റാണ്ട്‌. ഇറാഖിൽ സദ്ദാം ഹുസൈന്റെ ഭരണം അട്ടിമറിക്കാൻ ലക്ഷ്യമിട്ട്‌ 2003 മാർച്ച്‌ ഇരുപതിനാണ്‌ യുഎസ്‌ സൈനികനീക്കം ആരംഭിച്ചത്."സർവനാശത്തിനുള്ള ആയുധങ്ങള്‍' ഇറാഖിന്റെ പക്കല്‍ ഉണ്ടെന്ന് പ്രചരിപ്പിച്ചായിരുന്നു നീക്കം. വർഷങ്ങൾ നീണ്ട ആക്രമണത്തില്‍ രണ്ടു ലക്ഷത്തിലധികം ഇറാഖി പൗരൻമാരും 4500 യു എസ്‌ സൈനികരും  കൊല്ലപ്പെട്ടു.  സദ്ദാം ഹുസൈനെ വധിച്ചത് കൂടുതൽ സംഘർഷത്തിന് വഴിതുറന്നു. യുഎസ്‌  ഉൾപ്പെടുന്ന പാശ്ചാത്യമുന്നണിയുടെ ഇറാഖ് അധിനിവേശം തെറ്റായിരുന്നെന്നും ഇസ്ലാമിക് സ്റ്റേറ്റിന്റെ ഉദയത്തിനാണ്‌ ഇത്‌ വഴിവച്ചതെന്നും മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി  ടോണി ബ്ലെയര്‍ വെളിപ്പെടുത്തിയിരുന്നു. അധിനിവേശത്തിന് കാരണമായ രഹസ്യാന്വേഷണവിവരം തെറ്റായിരുന്നെന്നും സദ്ദാം ഹുസൈന്റെ പക്കലുണ്ടെന്ന് ആരോപിച്ച "വിനാശകാരിയായ ആയുധങ്ങള്‍' കണ്ടെത്താനായില്ലെന്നും ടോണി ബ്ലെയര്‍ സമ്മതിച്ചു. Read on deshabhimani.com

Related News