ഇന്ത്യയടക്കം 21 രാജ്യങ്ങൾ മയക്കുമരുന്ന്‌ കേന്ദ്രമെന്ന്‌ ട്രംപ്‌



വാഷിങ്‌ടൺ ഇന്ത്യയടക്കം 21 രാജ്യം മയക്കുമരുന്നുകടത്തിന്റെയും അനധികൃത മയക്കുമരുന്ന്‌ ഉൽപാദനത്തിന്റെയും കേന്ദ്രമെന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌. പട്ടികയിൽ ഒരു രാജ്യം ഉൾപ്പെട്ടത്‌ അവർ മയക്കുമരുന്നിനെതിരെ സ്വീകരിക്കുന്ന നടപടികളെയോ അമേരിക്കൻ സർക്കാരുമായുള്ള സഹകരണത്തെയോ പ്രതിഫലിപ്പിക്കണം എന്നില്ലെന്നും ട്രംപ്‌ പറഞ്ഞു. ഇന്ത്യ‌ക്ക്‌ പുറമെ അഫ്‌ഗാനിസ്ഥാൻ, ബർമ, കൊളംബിയ, ബെലിസ്‌, ബഹാമാസ്‌, കോസ്‌റ്ററിക്ക, ഡൊമിനിക്കൻ റിപ്പബ്ലിക്‌ തുടങ്ങിയ രാജ്യങ്ങളുമുണ്ട്‌. അന്താരാഷ്‌ട്ര മയക്കുമരുന്ന്‌ വിരുദ്ധ കരാറുകൾ നടപ്പാക്കുന്നതിൽ ബൊളിവിയയും വെനസ്വേലയും കഴിഞ്ഞ 12 മാസത്തിനിടയിൽ പ്രകടമായ വീഴ്‌ച വരുത്തി എന്നും ട്രംപ്‌ ആരോപിച്ചു. സുഹൃദ്‌രാജ്യമായ പെറുവിൽ കോക്ക ഉൽപാദനവും കൊക്കെയ്‌ൻ ഉൽപാദനവും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണെന്നും ട്രംപ്‌ പറഞ്ഞു. Read on deshabhimani.com

Related News