ഉഷ്ണതരം​ഗം : ചൈനയിൽ 
വൈദ്യുതി നിയന്ത്രണം



ബീജിങ് ഉഷ്ണതരം​ഗം രൂക്ഷമായ ചൈനയില്‍ വൈദ്യുതി ഉപയോ​ഗം കുറയ്ക്കുന്നതിനായി സിയാച്ചിന്‍ പ്രവിശ്യയിലെ 19 ഫാക്ടറികളുടെ പ്രവര്‍ത്തനം താൽക്കാലികമായി നിര്‍ത്തി. ജനങ്ങള്‍ക്ക് എസി പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ വൈദ്യുതിക്ക് മുന്‍​ഗണന നല്‍കാനും ഉത്തരവിട്ടു. ചില ഫാക്ടറികള്‍ക്ക് അവരുടെ ഉൽപ്പാദന ആവശ്യങ്ങള്‍ക്ക് അനുസരിച്ച് പരിമിതപ്പെടുത്തി വൈദ്യുതി നല്‍കും. മെട്രോ സ്റ്റേഷനിലും ട്രെയിന്‍ കംപാര്‍ട്ടുമെന്റുകൈളിലും വിളക്കുകളുടെ എണ്ണം കുറയ്‌ക്കും. ചൈനയുടെ വിവിധഭാ​ഗങ്ങളില്‍ 40 ഡി​ഗ്രി സെല്‍ഷ്യസിനുമേല്‍ ചൂടാണ് അനുഭവപ്പെടുന്നത്. ഡാമുകളിലെയും അണക്കെട്ടുകളിലെയും വെള്ളത്തിന്റെ അളവില്‍ കുറവുവരുത്തിയതിനാല്‍ വൈദ്യുതിക്കായി കല്‍ക്കരിയെ ആശ്രയിക്കേണ്ടതായിട്ടുണ്ടെന്ന് ചൈനീസ് നാഷണല്‍ ഡെവലപ്മെന്റ് ആന്‍ഡ് റീഫോം കമീഷന്‍ വക്താവ് പറഞ്ഞു. Read on deshabhimani.com

Related News