ശക്തമായ കരങ്ങളില്‍ യുഎഇ



അബുദാബി യുഎഇയുടെ മൂന്നാമത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ രാജ്യത്തിന്റെ നയരൂപീകരണത്തിലും വികസനത്തിലും നിർണായക പങ്കുവഹിച്ച ഭരണാധികാരി. 2004 മുതൽ അബുദാബിയുടെ കിരീടാവകാശിയും 2005 മുതൽ യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമാണ്. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ സൈനിക, സുരക്ഷാ വിഷയത്തിലെ പ്രധാന ഉപദേഷ്ടാവായിരുന്നു. സൈന്യത്തെ ആധുനീകരിക്കാൻ നേതൃത്വം നൽകി. ഷെയ്ഖ് ഖലീഫ ആരോഗ്യപരമായ കാരണത്താൽ സജീവമല്ലാതിരുന്നപ്പോൾ പ്രസിഡന്റിന്റെ ചുമതല നിർവഹിച്ചതും വിദേശ ഭരണാധികാരികളെ സ്വീകരിച്ചതും ഷെയ്ഖ് മുഹമ്മദായിരുന്നു. 2019ൽ ന്യൂയോർക്ക് ടൈംസ് ഏറ്റവും ശക്തനായ അറബ് ഭരണാധികാരിയായും ടൈം മാഗസിൻ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളിൽ ഒരാളായും തെരഞ്ഞെടുത്തിരുന്നു. നിലവിൽ സുപ്രീം പെട്രോളിയം കൗൺസിൽ അംഗമാണ്. രാഷ്‌ട്രപിതാവായ ഷെയ്ഖ് സായിദിന്റെയും ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെയും പിൻഗാമിയായാണ് എംബിഇസഡ് എന്ന ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അധികാരമേൽക്കുന്നത്. കവിതകളെ ഇഷ്ടപ്പെടുന്ന ഷെയ്ഖ് ഖലീഫ കാവ്യ സദസ്സുകളിലെ സ്ഥിരം സാന്നിധ്യമാണ്. വിവാഹിതനും ഒമ്പത് കുട്ടികളുടെ അച്ഛനുമാണ്. Read on deshabhimani.com

Related News