കടത്തിൽ മുങ്ങി ലങ്ക ; സ്വാതന്ത്ര്യ ലബ്‌ധിക്കുശേഷം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി



കൊളംബോ സ്വാതന്ത്ര്യ ലബ്‌ധിക്കുശേഷം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ്‌ ശ്രീലങ്കയെ അരക്ഷിതാവസ്ഥയിലേക്ക്‌ നയിച്ചത്‌. ഏകദേശം 5100 കോടി ഡോളറിന്റെ കടം രാജ്യത്തിനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അവശ്യവസ്തുക്കളും ഇന്ധനവും ഇറക്കുമതി ചെയ്യുന്നതിൽ സര്‍ക്കാര്‍ പരാജയപ്പെട്ടു. കടമെടുത്ത തുകയോ പലിശയോ തിരികെ നല്‍കാനുമാകുന്നില്ല. 2019 അവസാനത്തോടെ രാജ്യത്ത്‌ 760 കോടി ഡോളർ വിദേശനാണ്യ ശേഖരം ഉണ്ടായിരുന്നത്‌ 2020 മാർച്ച്‌ ആയപ്പോഴേക്കും 193 കോടി ഡോളറായി കുറഞ്ഞു. ഈ കുറവ് പരി​ഹരിക്കണമെങ്കില്‍ ഏകദേശം 400 കോടി ഡോളറെങ്കിലും കണ്ടെത്തേണ്ടതായിട്ടുണ്ട്. പണപ്പെരുപ്പം 50 ശതമാനമാണ് ജൂണില്‍ ഉയര്‍ന്നത്. ജൂലൈയിലോ ആ​ഗസ്തിലോ ഇടക്കാല ബജറ്റുണ്ടായേക്കുമെന്ന പ്രതീക്ഷയിലാണ് ലങ്കന്‍ ജനത. 2019ലെ ഭീകരാക്രമണത്തെ തുടര്‍ന്ന സുരക്ഷാ ഭീതിയും കോവിഡും പ്രധാനവരുമാന മാര്‍​ഗമായ വിനോദസഞ്ചാരത്തെയും ബാധിച്ചു. കറന്‍സി മൂല്യം 80 ശതമാനം ഇടിയുകയും ചെയ്തതോടെ ഇറക്കുമതി ചെലവേറി. പണപ്പെരുപ്പം രൂക്ഷമായി. ഭക്ഷ്യവിലയിൽ 57 ശതമാനം വർധനയുണ്ടായെന്നും  ഔദ്യോ​ഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. Read on deshabhimani.com

Related News