അഫ്‌ഗാൻ പുനർനിർമാണത്തിന്‌ 
യോജിച്ച്‌ പ്രവർത്തിക്കും ; ചൈന പാകിസ്ഥാൻ ധാരണ



ഇസ്ലാമാബാദ്‌ കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന അഫ്‌ഗാനിസ്ഥാനെ സഹായിക്കാനും പുനർനിർമിക്കാനും ചൈനയും പാകിസ്ഥാനും ഒരുമിക്കും. ഇസ്ലാമാബാദിൽ വിദേശമന്ത്രി ബിലാവൽ ഭൂട്ടോ സർദാരി, ചൈനീസ്‌ വിദേശമന്ത്രി ചിൻ ഗ്യാങ്‌ എന്നിവർ അഫ്‌ഗാനിലെ താലിബാൻ ഇടക്കാല സർക്കാരിന്റെ വിദേശമന്ത്രി ആമിർ ഖാൻ മുത്താഖിയുമായി നടത്തിയ ചർച്ചയിലാണ്‌ തീരുമാനം. അഫ്‌ഗാൻ ജനതയ്ക്കുള്ള സാമ്പത്തിക, മാനുഷിക സഹായങ്ങൾ തുടരാനും തീരുമാനിച്ചതായി പാക്‌, ചൈനീസ്‌ വിദേശമന്ത്രിമാരുടെ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. ചൈന–- പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി അഫ്‌ഗാനിസ്ഥാനിലേക്കും വ്യാപിപ്പിക്കും. 6000 കോടി ഡോളർ (ഏകദേശം 4.90 ലക്ഷം കോടി രൂപ) ചെലവ്‌ വരുന്ന പദ്ധതിയാണിത്‌. ചൈന നാഷണൽ പെട്രോളിയം കോർപറേഷന്റെ ഭാഗമായ കമ്പനി അഫ്‌ഗാനിലെ അമു ദാരിയ മേഖലയിൽ ഖനനം നടത്താൻ ജനുവരിയിൽ കരാർ ഒപ്പിട്ടിരുന്നു. Read on deshabhimani.com

Related News