യുഎസിൽ ലക്ഷം ഗ്രീൻ കാർഡ്‌ 
പാഴാകുമെന്ന്‌ ആശങ്ക ; ഇന്ത്യക്കാർക്ക്‌ രോഷം



വാഷിങ്ടൺ അമേരിക്കയിൽ ഒരു ലക്ഷത്തിലധികം ഗ്രീൻ കാർഡ്‌ നൽകാൻ വൈകുന്നതിൽ ഇന്ത്യയിൽനിന്നുള്ള ഐടി പ്രൊഫഷണലുകൾക്കടക്കം അമർഷം. യുഎസിൽ സ്ഥിരതാമസം അനുവദിക്കുന്ന ഗ്രീൻ കാർഡിന്‌ ലക്ഷക്കണക്കിന്‌ ആളുകളാണ്‌ വർഷങ്ങളായി കാത്തിരിക്കുന്നത്‌.  ഈ വർഷം 2,61,500 ആണ്‌ ക്വോട്ട. എന്നാൽ, സെപ്‌തംബർ 30ന്‌ മുമ്പായി അനുവദിച്ചില്ലെങ്കിൽ പിന്നീട്‌ നൽകാനാകില്ലെന്ന്‌ ഇന്ത്യയിൽനിന്നുള്ള സന്ദീപ്‌ പവാർ പറഞ്ഞു. യുഎസ്‌ സിറ്റിസൺഷിപ്പ്‌ ആൻഡ്‌ ഇമിഗ്രേഷൻ സർവീസസും (യുഎസ്‌സിഐഎസ്‌)  ബൈഡൻ സർക്കാരും ഇക്കാര്യത്തിൽ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഈ വർഷം അധികമായി നൽകേണ്ട ഒരു ലക്ഷം ഗ്രീൻ കാർഡ്‌ പാഴാകും. ഇതിനെതിരെ ഇന്ത്യക്കാരും ചൈനക്കാരുമടക്കം 125 പേർ കേസ്‌ നൽകിയിട്ടുണ്ട്‌. ഗ്രീൻ കാർഡ്‌ അപേക്ഷകൾ സാവധാനമാണ്‌ പരിഗണിക്കുന്നതെന്നും ഒരു ലക്ഷത്തോളം കാർഡ്‌ അനുവദിക്കാൻ കഴിയില്ലെന്നുമുള്ള കാര്യം കഴിഞ്ഞ ആഴ്‌ചയാണ്‌ അറിയിക്കുന്നത്‌. Read on deshabhimani.com

Related News