ഇറാനിൽ വീണ്ടും സ്‌കൂൾ 
വിദ്യാർഥിനികൾക്ക്‌ വിഷബാധ



തെഹ്‌റാൻ ഇറാനിൽ അഞ്ച്‌ പ്രവിശ്യകളിലെ സ്‌കൂൾ വിദ്യാർഥിനികൾ വിഷബാധയേറ്റ്‌ ചികിത്സ തേടിയതായി റിപ്പോർട്ട്‌. നേരത്തെ ഇത്തരം സംഭവങ്ങൾ പുറത്തുവന്നപ്പോൾ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ 30 സ്‌കൂളിലെ വിദ്യാർഥിനികൾക്ക്‌ വിഷബാധയേറ്റെന്ന റിപ്പോർട്ട്‌. കഴിഞ്ഞ മൂന്ന് മാസമായി ഇറാനിലെ ക്വോം, തെഹ്‌റാന്‍ എന്നീ നഗരങ്ങളിലെ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കിടയിൽ ശ്വാസകോശ പ്രശ്‌നങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. പെൺകുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം തടയാൻ ലക്ഷ്യമിട്ട് ചിലർ നടത്തുന്ന ആസൂത്രിത നീക്കമാണിതെന്ന് സംശയിക്കുന്നതായി ഇറാന്റെ ആരോഗ്യ ഉപമന്ത്രി യൂസഫ് പനേഹി പറഞ്ഞിരുന്നു. സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്താന്‍ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഉത്തരവിട്ടു. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമീഷനും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. Read on deshabhimani.com

Related News