ലങ്കയിൽ ഭരണഘടനാ ഭേദഗതിക്ക്‌ സമവായം



കൊളംബോ ലങ്കൻ പ്രസിഡന്റിന്റെ അധികാരം പരിമിതപ്പെടുത്താനുള്ള നീക്കത്തിൽ സമവായവുമായി പ്രധാന പാർടികൾ. പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുമായി നടത്തിയ രണ്ടാംഘട്ട കൂടിക്കാഴ്‌ചയിലാണ്‌ 21 എ ഭേദഗതി ചെയ്യുന്നതിൽ പാർടികൾ പൊതുധാരണയിലെത്തിയത്‌. 19–-ാം ഭേദഗതിയിലൂടെ എടുത്തുകളഞ്ഞ പ്രസിഡന്റിന്റെ പ്രത്യേക അധികാരം പുനഃസ്ഥാപിക്കാൻ കൊണ്ടുവന്നതായിരുന്നു 21 എ. സമവായത്തിലൂടെ ചില അധികാരങ്ങൾ പാർലമെന്റ്‌ തിരിച്ചുപിടിക്കുമെന്നാണ്‌ റിപ്പോർട്ട്‌. ഏതു വകുപ്പും കൈകാര്യം ചെയ്യാനുള്ള പ്രസിഡന്റിന്റെ അധികാരം ഉൾപ്പെടെ എടുത്തുകളയണമെന്നാണ്‌ പ്രധാന പ്രതിപക്ഷമായ എസ്‌ജെബിയുടെ ആവശ്യം.   Read on deshabhimani.com

Related News