സിഐഎയുടെ ആദ്യ ചീഫ് ടെക്‌നോളജി ഓഫീസറായി ഇന്ത്യൻ വംശജൻ

videograbbed image


വാഷിങ്ടൺ അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ ആദ്യ ചീഫ് ടെക്‌നോളജി ഓഫീസറായി ഇന്ത്യൻ വംശജൻ നന്ദ് മുൽചന്ദാനിയെ നിയമിച്ചു. സിഐഎ തലവൻ വില്യം ബേണ്‍സാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.  അമേരിക്കന്‍ പ്രതിരോധ വകുപ്പിലും ഐടി സംരംഭങ്ങളുടെ ആഗോള ഹബ്ബായ സിലിക്കണ്‍ വാലിയിലും 25 വര്‍ഷത്തിലധികം പ്രവൃത്തി പരിചയമുള്ളയാളാണ് നന്ദ് മുൽചന്ദാനിയെന്ന് വില്യം ബേണ്‍സ് പറഞ്ഞു. 1987ല്‍ ഡല്‍ഹി ബ്ലൂബെൽസ്‌ ഇന്റ‌‌ർനാഷണല്‍ സ്‌കൂളില്‍നിന്നും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം നന്ദ്  ഉന്നതവിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്ക് പോയി. കോർണൽ സ‌ർവകലാശാലയിൽ നിന്ന് കംപ്യൂട്ടർ സയൻസിലും കണക്കിലും ബിരുദം നേടി. സ്റ്റാൻഫോർഡിൽ നിന്ന് മാനേജ്‌മെന്റിലും ഹാർവാർഡിൽ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. Read on deshabhimani.com

Related News