മുന്‍കരുതലുകള്‍ പാലിച്ച് ഹജ്ജ് ; ജംറയില്‍ കല്ലേറ്കര്‍മം തുടങ്ങി



മനാമ അറഫ സംഗമശേഷം മുസ്ദലിഫയിൽ രാപ്പാർത്ത് മിനാ താഴ്‌വരയിൽ തിരിച്ചെത്തിയ തീർഥാടകർ ജംറയില്‍ കല്ലേറ് കർമം നിർവഹിച്ചു. ഇനിയുള്ള മൂന്നു ദിവസം ഹാജിമാർ മിനയിൽ താമസിച്ച് കല്ലേറ് കർമം നിർവഹിക്കും. വെള്ളിയഴ്ച രാവിലെ പ്രധാന ജംറയായ ജംറത്തുൽ അഖബയിലായിരുന്നു ആദ്യ കല്ലേറ്. സൗദിയടക്കമുള്ള ഗൾഫ് രാജ്യങ്ങൾ വെള്ളിയാഴ്ച ബലി പെരുന്നാൾ ആഘോഷിച്ചു. പ്രത്യേക ബസുകളിലാണ് തീർഥാടകരെ ജംറയിലേക്ക് കൊണ്ടുവന്നത്. കോവിഡ് പശ്ചാത്തലത്തിൽ ശാരീരിക അകലം അടക്കം കർശനമായ മുൻകരുതലുകൾ പാലിച്ചാണ് ചടങ്ങുകൾ. ഓരോ സംഘങ്ങളായാണ് തീർഥാടകർ കല്ലേറ് നിർവഹിച്ചത്. കല്ലുകൾ അണുമുക്തമാക്കി തീർഥാടകർക്ക്  നൽകി. മൂന്നു ജംറയിൽ ഏഴു വീതം കല്ലുകളെറിഞ്ഞാണ് കർമം നിർവഹിക്കുക. തിങ്കളാഴ്ചയോടെ കല്ലേറ് കർമം പൂർത്തിയാക്കി തീർഥാടകർ മടങ്ങും. Read on deshabhimani.com

Related News