വിഖ്യാത സംവിധായകന്‍ പീറ്റര്‍ ബ്രൂക്ക് അന്തരിച്ചു



ലണ്ടന്‍ നവീന ആവിഷ്കാരങ്ങള്‍കൊണ്ട് ശ്രദ്ധേയനായ ബ്രിട്ടീഷ് നാടക– ചലച്ചിത്ര സംവിധായകന്‍ പീറ്റര്‍ ബ്രൂക്ക് (97) പാരീസില്‍ അന്തരിച്ചു. മഹാഭാരതം ഇതിവ-ൃത്തമാക്കിയ അദ്ദേഹത്തിന്റെ നാടകങ്ങൾ വലിയ ആസ്വാദകവൃന്ദത്തെ സൃഷ്‌ടിച്ചു. എഴുത്തുകാരന്‍ ജീന്‍ ക്ലോഡ് കാരിയുമായി ചേര്‍ന്ന്‌ ഫ്രഞ്ചിലും ഇംഗ്ലീഷിലുമാണ് മഹാഭാരതമൊരുക്കിയത്.  പിന്നീടത് ടെലിവിഷൻ പരമ്പരയാക്കി. 2021ല്‍ ഇന്ത്യ  പത്മശ്രീ നല്‍കി ആദരിച്ചു. ജിംനേഷ്യം, ഒഴിഞ്ഞ ​ഗോഡൗണുകള്‍, ക്വാറികള്‍, സ്കൂളുകള്‍  എന്നിവിടങ്ങളിൽ നാടകം അവതരിപ്പിച്ച് ശ്രദ്ധേയനായി.  ഷേക്‌സ്‌പിയറിന്റെ നാടകങ്ങളും അരങ്ങിലെത്തിച്ചു. സ്കൂള്‍ വിദ്യാഭ്യാസം പാതിയിൽ അവസാനിപ്പിച്ച് ചലച്ചിത്ര സ്റ്റുഡിയോയില്‍ ജോലിക്ക് ചേര്‍ന്ന ബ്രൂക്ക് പിന്നീട് ഓക്സ്ഫഡ് സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടി. 1970ൽ ബ്രിട്ടനില്‍നിന്ന് പാരീസിലേക്ക് മാറി.   Read on deshabhimani.com

Related News