കുവൈറ്റിൽ പുതിയ മന്ത്രിസഭക്ക് അംഗീകാരം



കുവൈത്ത് സിറ്റി > കുവൈത്തില്‍ പുതിയ മന്ത്രിസഭക്കു ഡെപ്യൂട്ടി അമീര്‍ ഷൈഖ് നവാഫ് അല്‍ അഹമദ് അല്‍ ജാബൈര്‍ അല്‍ സബാഹ് അംഗീകാരം നല്‍കി. പ്രധാനമന്ത്രി ഷൈഖ് അഹമദ് അല്‍ നവാഫ് അല്‍ അഹമദ് അല്‍ സബാഹ് നല്‍കിയ മന്ത്രിമാരുടെ പേരുകൾ ആണ് ഡെപ്യൂട്ടി അമീറിന്റെ ഉത്തരവിലൂടെ ഉണ്ടായത്. പതിനഞ്ച് അംഗമന്ത്രിസഭയില്‍ എട്ടു പുതുമുഖങ്ങളും രണ്ട് വനിതകളും ഉണ്ട്.  ഷൈഖ് അഹമദ് അല്‍ നവാഫ് അല്‍ അഹമദ് അല്‍ സബാഹിന്റെ നേത്യത്വത്തിലുള്ള രണ്ടാമത്തെ മന്ത്രിസഭയാണിത്. കഴിഞ്ഞ മന്ത്രി സഭയില്‍ ഒന്നാം ഉപപ്രാധന മന്ത്രിയായിരുന്ന ഷൈഖ് തലാല്‍ ഖാലിദ് അല്‍ സബാഹയും, വിദേശകാര്യ മന്ത്രിയായിരുന്ന ഷൈഖ് നാസര്‍ അഹമദ് മുഹമ്മദ് അല്‍ സബാഹയും ഈ മന്ത്രിസഭയില്‍ പ്രസ്തുത വകുപ്പ് കൈകാര്യം ചെയ്യുന്നുണ്ട്. Read on deshabhimani.com

Related News