അമേരിക്കയില്‍ "സൈക്ലോണ്‍ ബോംബ്'; പേമാരിയിൽ ന്യൂയോർക്കിലും 
ന്യൂജെഴ്‌സിയിലും അടിയന്തരാവസ്ഥ

videograbbed image


ന്യൂയോർക്ക്‌ > അമേരിക്കയുടെ വടക്കൻ സംസ്ഥാനങ്ങളിൽ ദുരിതം വിതച്ച അതി തീവ്രമഴയും കൊടുങ്കാറ്റും കിഴക്കൻ ഭഗങ്ങളിലേക്കും നീങ്ങുന്നു. വൈദ്യുതി ശൃംഖല താറുമാറായ കലിഫോർണിയയിൽ നാലുലക്ഷത്തോളം വീടുകളും സ്ഥാപനങ്ങളും ഇരുട്ടിലായി. വാഷിങ്‌ടണിൽ രണ്ടുപേർ മരിച്ചു. 50,000 വീട്ടിൽ വൈദ്യുതിയില്ല. ന്യൂയോർക്ക്‌, ന്യൂജെഴ്‌സി സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അന്തരീക്ഷമർദത്തില്‍ പെട്ടെന്നുള്ള ഏറ്റക്കുറച്ചില്‍ സൃഷ്ടിക്കുന്ന  ‘സൈക്ലോൺ ബോംബ്‌ ’ എന്ന സ്ഥിതിവിശേഷം അമേരിക്കന്‍ തീരത്ത്  ‘അന്തരീക്ഷ നദി’ രൂപപ്പെടുത്തിയതാണ്‌ അതി തീവ്രമഴയ്ക്ക്‌ കാരണം.   Read on deshabhimani.com

Related News