നേപ്പാൾ വിമാനാപകടം: ബ്ലാക്ക്‌ ബോക്‌സ്‌ കിട്ടി



കാഠ്‌മണ്ഡു> നേപ്പാളിൽ 22 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ബ്ലാക്ക്‌ ബോക്‌സ്‌ കണ്ടെത്തി. അപകടമുണ്ടായ മുസ്താങ്‌ ജില്ലയിൽ കൊവാങ്‌ ഗ്രാമത്തിലെ മലമ്പ്രദേശത്തുനിന്ന്‌ ചൊവ്വാഴ്ചയാണ്‌ ബ്ലാക്ക്‌ ബോക്സ്‌ കണ്ടെത്തിയത്‌. ശാസ്ത്രീയ പരിശോധനയ്ക്കായി കാഠ്‌മണ്ഡുവിലേക്ക്‌ കൊണ്ടുപോയി. മോശം കാലാവസ്ഥയാണ്‌ അപകടത്തിന്‌ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം. വിശദാന്വേഷണത്തിന്‌ സർക്കാർ അഞ്ചംഗ കമീഷനെ നിയോഗിച്ചു.  താനെയിൽനിന്നുള്ള നാലംഗ കുടുംബം ഉൾപ്പെടെ 22 പേരാണ്‌ അപകടത്തിൽ മരിച്ചത്‌. Read on deshabhimani.com

Related News