ഉക്രയ്‌നിൽനിന്ന്‌ നാറ്റോ പിൻമാറണം; ഉറച്ച്‌ റഷ്യ



മോസ്‌കോ ഉക്രയ്‌നിൽനിന്ന്‌ നാറ്റോ സൈന്യം പിന്മാറണമെന്ന്‌ ആവർത്തിച്ച്‌ റഷ്യ. *ഇക്കാര്യത്തിൽ കൂടുതൽ കാത്തിരിക്കാനാകില്ലെന്ന്‌ റഷ്യൻ വിദേശമന്ത്രി സെർജി ലാവ്റോവ് പറഞ്ഞു. അതിർത്തിക്ക്‌ സമീപം നാറ്റോ സേനയും ആയുധങ്ങളും വിന്യസിക്കുന്നത്‌ റഷ്യക്ക്‌ ഭീഷണിയാണ്‌. ഉക്രയ്‌നിൽനിന്നും മുൻ സോവിയറ്റ്‌ രാജ്യങ്ങളിൽനിന്നും നാറ്റോ പിന്മാറിയാലേ നിലവിലെ സംഘർഷസാഹചര്യം മാറൂ. നയതന്ത്ര ചർച്ചകൾക്ക്‌ ഇത്‌ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ ഉക്രയ്‌നിലെ വിവിധ സർക്കാർ സ്ഥാപനങ്ങൾക്കുനേരെ വെള്ളിയാഴ്‌ച സൈബർ ആക്രമണമുണ്ടായി. Read on deshabhimani.com

Related News