മ്യാൻമർ ജയിലിൽ ഏറ്റുമുട്ടൽ: തടവുകാരൻ കൊല്ലപ്പെട്ടു



നേപിതോ മ്യാൻമറിലെ യാങ്കൂൺ ജയിലിൽ സംഘർഷത്തിനിടെ തടവുകാരൻ കൊല്ലപ്പെട്ടു. ഒമ്പത് ഗാർഡുകൾക്കും 63 തടവുകാർക്കും പരിക്കേറ്റു. വ്യാഴാഴ്ച രാത്രി തടവുകാരനിൽനിന്ന് ഗാർഡുകൾ മൊബൈൽ ഫോൺ പിടിച്ചെടുത്തതിനെ തുടർന്നാണ് സംഘർഷം തുടങ്ങിയത്‌. തടവുകാർ വടികളും ഇഷ്ടികകളും ഉപയോഗിച്ച്‌ സുരക്ഷാസേനയെ നേരിട്ടു. ഇവർക്കുനേരെ സൈന്യം വെടിവച്ചു. മരിച്ചത്‌ രാഷ്ട്രീയ തടവുകാരനാണെന്ന്‌ പ്രാദേശിക മാധ്യമങ്ങൾ ആരോപിച്ചു. 2021 ഫെബ്രുവരിയിൽ സൈനിക അട്ടിമറിയിലൂടെ ഓങ് സാൻ സൂചി ഗവൺമെന്റിനെ പുറത്താക്കിയിരുന്നു. സൈന്യം അധികാരം പിടിച്ചെടുത്തതിനുശേഷം 2700-ൽ അധികം പേർ കൊല്ലപ്പെട്ടു. വിയോജിപ്പുകളെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി 13,000-ത്തിൽ അധികം ആളുകളെ തടവിലാക്കിയതായും റിപ്പോർട്ടുകളുണ്ട്‌. Read on deshabhimani.com

Related News