മ്യാന്മറിൽ
‘ചപ്പുചവറ്‌’ സമരം



യാങ്കോൺ അഞ്ഞൂറ്റിരുപതോളം പ്രക്ഷോഭകരെ കൊന്നുതള്ളിയ പട്ടാള ഭരണത്തിനെതിരെ ‘ചപ്പുചവറ്‌ സമര’വുമായി മ്യാന്മർ ജനത. നഗരങ്ങളിൽ പ്രധാന നിരത്തുകൾ ചപ്പുചവറുകൾ കൊണ്ട്‌ നിറയ്‌ക്കുന്നു. യാങ്കോൺ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങൾ ചപ്പുചവറുകൾ കൊണ്ട്‌ നിറഞ്ഞ ചിത്രങ്ങൾ സൈന്യത്തിനെതിരായ ഹാഷ്‌ ടാഗോടെ നിരവധിയാളുകൾ നവമാധ്യമങ്ങളിൽ പങ്കിട്ടു. ചപ്പുചവറുകൾ നീക്കം ചെയ്യാനെത്തിയ സൈന്യം നടത്തിയ വെടിവയ്പിൽ തിങ്കളാഴ്ച ഒരാൾ മരിച്ചു. ഗോത്ര വംശങ്ങൾ ഉൾപ്പെടെ പ്രതിഷേധത്തിന്‌ പിന്തുണ പ്രഖ്യാപിച്ചു. നിരായുധരായ സമരക്കാർക്കെതിരെ സൈന്യം ആയുധം പ്രയോഗിക്കന്നതിനെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്‌ അപലപിച്ചു. അതേസമയം, തായ്‌ലൻഡ്‌‌ അതിർത്തിയിലെ ഗ്രാമങ്ങളിൽ സൈന്യത്തിന്റെ വ്യോമാക്രമണം തുടരുന്നു. ചൊവ്വാഴ്ച ആറുപേർ കൂടി കൊല്ലപ്പെട്ടു. Read on deshabhimani.com

Related News