11 രാജ്യത്ത് വാനരവസൂരി
ജനീവ> 11 രാജ്യത്തായി 80 പേരിലെങ്കിലും വാനര വസൂരി (മങ്കിപോക്സ്) രോഗം സ്ഥിരീകരിച്ചതായി ലോകാരോഗ്യസംഘടന. ബെല്‍ജിയം, ജര്‍മനി, ഇറ്റലി, സ്പെയിന്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, നെതര്‍ലന്‍ഡ്സ്, സ്വീഡന് എന്നിവിടങ്ങളിലാണ് പുതിയ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തത്. യുകെയില്‍ 15 ദിവസത്തിനുള്ളില്‍ പത്തിലധികം കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ യുഎസിലേക്കും രോഗം പടര്‍ന്നു. യുകെയില്‍ പുതുതായി സ്ഥിരീകരിച്ച 20 കേസും സ്വവര്‍ഗാനുരാഗികളില്‍ ആയതിനാല്‍ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെയും രോഗം പകരാന്‍ സാധ്യതയുണ്ടെന്ന് യുകെ ആരോഗ്യ സുരക്ഷാ ഏജന്‍സി മുന്നറിയിപ്പ് നല്കി. മുമ്പ് സ്ഥിരീകരിച്ച 14 കേസും സെക്ഷ്വല്‍ ക്ലിനിക്കില്‍ ചികിത്സയ്ക്കെത്തിയ 20നും 40നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരിലായിരുന്നു. ലൈംഗികബന്ധത്തിലൂടെയാണ് രോഗം പടരുന്നതെന്ന് സ്ഥിരീകരിച്ചിട്ടില്ല. Read on deshabhimani.com