സ്വിറ്റ്‌സർലൻഡിലും 
ഇസ്രയേലിലും വാനരവസൂരി



ജനീവ/ ടെൽ അവീവ്‌ സ്വിറ്റ്‌സർലൻഡിലും ഇസ്രയേലിലും വാനരവസൂരി സ്ഥിരീകരിച്ചു. വിദേശത്തുനിന്നെത്തിയവർക്കാണ്‌ രോഗം. ഇസ്രയേലിൽ രോഗം കണ്ടെത്തിയയാൾ ടെൽ അവീവിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്‌തികരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. സ്വിറ്റ്‌സർലൻഡിലുള്ളയാൾ വീട്ടിൽ നിരീക്ഷണത്തിലാണ്‌.യൂറോപ്പിലും അമേരിക്ക, ക്യാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലായി എൺപതിലധികം പേർക്ക്‌ വാനരവസൂരി സ്ഥിരീകരിച്ചു. 50 കേസിൽ കൂടി സംശയമുണ്ടെന്നും കൂടുതൽ പേർക്ക്‌ രോഗം സ്ഥിരീകരിക്കാൻ സാധ്യതയുണ്ടെന്നും ഡബ്ല്യുഎച്ച്‌ഒ അറിയിച്ചു. Read on deshabhimani.com

Related News