സൗദി കിരീടാവകാശിയെ 
സംരക്ഷിക്കാൻ അമേരിക്ക

mohammed bin salman


വാഷിങ്‌ടൺ മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മൊഹമ്മദ്‌ ബിൻ സൽമാനെ സംരക്ഷിക്കാൻ അമേരിക്കൻ നീക്കം. കൊലചെയ്യപ്പെട്ട വാഷിങ്‌ടൺ പോസ്റ്റ്‌ കോളമിസ്റ്റ് ഖഷോഗിയെ വിവാഹംചെയ്യാനിരുന്ന സ്‌ത്രീ നൽകിയ പരാതിയിലെ നിയമ വ്യവഹാരത്തിൽനിന്ന്‌ സൽമാനെ സംരക്ഷിക്കുമെന്ന്‌ ബൈഡൻ ഭരണകൂടം പ്രഖ്യാപിച്ചു. ജഡ്‌ജിയാകും കേസിൽ അന്തിമ തീരുമാനം എടുക്കുക. 2019 പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നായിരുന്നു ബൈഡന്റെ നിലപാട്‌. കേസിലെ പ്രതികൾക്കെല്ലാം ഉപരോധം ഏർപ്പെടുത്തിയപ്പോഴും സൽമാനെ അമേരിക്ക ഒഴിവാക്കിയിരുന്നു. ഖഷോഗിയുടെ കൊലയ്‌ക്കു പിന്നിൽ സൽമാനാണെന്നായിരുന്നു അമേരിക്കൻ രഹസ്യാന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. Read on deshabhimani.com

Related News