മുഹമ്മദ്‌ ഷഹാബുദ്ദീൻ ചുപ്പു ബംഗ്ലാദേശ്‌ പ്രസിഡന്റ്‌



ധാക്ക ബംഗ്ലാദേശിന്റെ 22–-ാമത്‌ പ്രസിഡന്റായി മുഹമ്മദ്‌ ഷഹാബുദ്ദീൻ ചുപ്പു തെരഞ്ഞെടുക്കപ്പെട്ടു. മുൻ ജില്ലാ ജഡ്‌ജിയും സ്വാതന്ത്ര്യസമരസേനാനിയുമാണ്‌ എഴുപത്തിനാലുകാരനായ ചുപ്പു. അവാമി ലീഗ്‌ ഉപദേശക സമിതി അംഗമായ ചുപ്പു എതിരില്ലാതെയാണ്‌ തെരഞ്ഞെടുക്കപ്പെട്ടതെന്ന്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ അറിയിച്ചു. നിലവിലുള്ള പ്രസിഡന്റും അവാമി ലീഗ്‌ നേതാവുമായിരുന്ന മുഹമ്മദ്‌ അബ്‌ദുൾ ഹമീദിന്റെ കാലാവധി ഏപ്രിൽ 23ന്‌ അവസാനിക്കും. Read on deshabhimani.com

Related News